മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഇന്ത്യയിലേക്ക് മടങ്ങുന്നു.. കാരണം…
മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഇന്ത്യയിലേക്ക് മടങ്ങുന്നു. AIC 129 വിമാനമാണ് മടങ്ങിവരുന്നത്. ഇന്ന് രാവിലെ പുറപ്പെട്ട വിമാനമാണ് മടങ്ങിവരുന്നത്.മടങ്ങുന്നതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. ഫ്‌ലൈറ്റ് റഡാർ പ്രകാരമാണ് വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. വാർത്താ ഏജൻസിയായ പിടിഐയാണ് വാർത്താ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണസംഖ്യ 290 ആയി. വിമാനയാത്രക്കാരിൽ 241 പേർ മരിച്ചെന്ന് എയർ ഇന്ത്യ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരുമാണ് മരിച്ചത്. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.