അഹമ്മദാബാദ് വിമാനാപകടത്തിനു പിന്നാലെ തകർപ്പൻ ആഘോഷം.. നാല് മുതിർന്ന ജീവനക്കാരെ പുറത്താക്കി എയർ ഇന്ത്യ….

അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ ജോലിസ്ഥലത്ത് ആഘോഷം നടത്തുന്ന ജീവനക്കാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന്, നാല് ജീവനക്കാരെ പുറത്താക്കി എയർ ഇന്ത്യ. എയർ ഇന്ത്യയുടെ എയർപോർട്ട് ഗേറ്റ്‌വേ സേവന ദാതാവായ എയർ ഇന്ത്യ എസ്‌എ‌ടി‌എസിന്റെ നാല് മുതിർന്ന എക്സിക്യൂട്ടീവുകളെ പിരിച്ചുവിട്ടു. ഇവരുടെ ആഘോഷ വീഡിയോ വിവിധ കോണുകളിൽ നിന്ന് വിമർശനത്തിന് ഇടയാക്കിയിരുന്നു.പിന്നാലെയാണ് നടപടി.

പാർട്ടി നടന്ന തീയതി കമ്പനി പരാമർശിച്ചില്ല എങ്കിലും 275 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ വിമാനം എഐ 171 അഹമ്മദാബാദിൽ ദാരുണമായി തകർന്ന് ഏതാനും ദിവസങ്ങൾക്ക് ശേഷം എഐഎസ്‌എടിഎസിന്റെ ഗുരുഗ്രാം ഓഫീസിലാണ് പാർട്ടി സംഘടിപ്പിച്ചതെന്ന് റിപ്പോർട്ടുണ്ട്.
ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ, കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എബ്രഹാം സക്കറിയ സ്റ്റാഫ് അംഗങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്നതും പശ്ചാത്തലത്തിൽ സംഗീതം പ്ലേ ചെയ്യുന്നതും കാണാം. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരികെ ലഭിക്കുന്നതിനായി കാത്തിരിക്കുന്ന വേളയിലെ ആഘോഷം വിവേകശൂന്യമെന്ന് പലരും വിമർശിച്ചു.

എസ്‌വിപി സംപ്രീത്, പരിശീലന മേധാവി എസ്‌വിപി ബൽജിന്ദർ, സിഒഒ എബ്രഹാം സക്കറിയ എന്നിവരുൾപ്പെടെ നാല് മുതിർന്ന ജീവനക്കാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ജോലിസ്ഥലത്ത് ഇത്തരം നിരുത്തരവാദപരമായ പെരുമാറ്റത്തിൽ ഏർപ്പെടുന്നതിനെതിരെ കമ്പനിയുടെ ഉന്നത നേതൃത്വം മറ്റ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related Articles

Back to top button