അഹമ്മദാബാദ് ദുരന്തം.. 208 പേരെ തിരിച്ചറിഞ്ഞു.. രഞ്ജിതയുടെ ഡിഎന്‍എ ഫലം ഇതുവരെ…

അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച 208 പേരെ തിരിച്ചറിഞ്ഞു. ബാക്കിയുള്ള മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധന തുടരുകയാണ്. ഇതുവരെ 170 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. മൃതദേഹങ്ങള്‍ കൈമാറിയവരില്‍ നാല് പോര്‍ച്ചുഗീസ് പൗരന്മാരും 30 ബ്രിട്ടീഷ് പൗരന്മാരും ഒരു കനേഡിയനും ഉള്‍പ്പെടുന്നു.

അപകടത്തില്‍ കൊല്ലപ്പെട്ട മലയാളി രഞ്ജിതയുടെ ഡിഎന്‍എ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. രഞ്ജിതയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ അഹമ്മദാബാദില്‍ തുടരുകയാണ്.പറന്നുയര്‍ന്ന ഉടന്‍ തീ ഗോളമായി മാറിയ എയര്‍ ഇന്ത്യയുടെ 171 ബോയിങ് വിമാനത്തിന്റെ വലതു എഞ്ചിന്‍ മാര്‍ച്ചില്‍ മാറ്റിവെച്ചതായി റിപ്പോര്‍ട്ട്. അപകടകാരണം അന്വേഷിക്കുന്ന ആഭ്യന്തര സമിതിയുടേതാണ് കണ്ടെത്തല്‍. 2023 ജൂണിലാണ് അവസാനമായി വിമാനം പൂര്‍ണ സര്‍വീസ് നടത്തിയതെന്നും സമിതി കണ്ടത്തി.

Related Articles

Back to top button