എയിംസ്; നിര്‍ണായക നിര്‍ദ്ദേശവുമായി ഹൈക്കോടതി

കേരളത്തിൽ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിർണായക നിർദ്ദേശവുമായി ഹൈക്കോടതി. കേന്ദ്രം സാധ്യതാ പഠനം നടത്തമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.സംസ്ഥാനം നിർദ്ദേശിച്ച സ്ഥലത്ത് സാധ്യതാ പഠനം നടത്താനാണ് കേന്ദ്രത്തിന് ഹൈക്കോടതിയുടെ നിർദ്ദേശം.സംസ്ഥാന സർക്കാർ പ്രതിനിധികളുമായി ഏകോപിപ്പിച്ചുകൊണ്ടാവണം ഈ പഠനം നടത്തേണ്ടത്. സ്ഥലം മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തണം.കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നും ഫെബ്രുവരി 25 നു മുമ്പ് രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.


