എഐ കാമറകള്‍ പിടിച്ചത് 98 ലക്ഷം നിയമലംഘകരെ; 631 കോടി പിഴ ചുമത്തി, സര്‍ക്കാരിന് കിട്ടിയത്…
സംസ്ഥാനത്തൊട്ടാകെ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സ്ഥാപിച്ച എഐ കാമറകള്‍ പിടിച്ചത് 98 ലക്ഷം നിയമലംഘകരെയെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ(എംവിഡി) കണക്കുകള്‍. 2023 ജൂണില്‍ എഐ കാമറകള്‍ സ്ഥാപിച്ചതിന് മുതല്‍ ഇതുവരെ 631 കോടി രൂപ പിഴ ചുമത്തിയെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍. എന്നാല്‍ സര്‍ക്കാരിന് ഇതുവരെ പിരിച്ചെടുക്കാനായത് 400 കോടി രൂപ മാത്രമാണ്. കാമറകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ വന്‍തുക ചിലവിട്ടത് വന്‍വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
2025 മാര്‍ച്ച് 31 ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഇ-ചലാന്‍ വഴി എംവിഡി 273 കോടി രൂപ പിഴ ചുമത്തി. ഇതില്‍ ഇതുവരെ ഏകദേശം 150 കോടി രൂപയാണ് പിരിച്ചെടുത്തത്. കാമറകള്‍ സ്ഥാപിച്ചതിനുശേഷം വിവിധ കുറ്റകൃത്യങ്ങളില്‍ എംവിഡി 400 കോടിയിലധികം പിഴ ഈടാക്കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.