അഹമ്മദാബാദ് വിമാന ദുരന്തം.. അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാർ ആശുപത്രി വിട്ടു..

അഹമ്മദാബാദ് വിമാന അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരൻ വിശ്വാസ് കുമാർ ആശുപത്രി വിട്ടു. അന്വേഷണസംഘത്തിൻ്റെ നിർദ്ദേശ പ്രകാരം വിശ്വാസിനെ ഹോട്ടലിലേക്ക് മാറ്റി. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു വിശ്വാസ്.പ്രധാനമന്ത്രി നരേന്ദ്രമോദി,ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പടെയുള്ള പ്രമുഖ നേതാക്കൾ ആശുപത്രിയിലെത്തി വിശ്വാസിനെ സന്ദർശിച്ചിരുന്നു.

അന്വേഷണ സംഘത്തിന്റെ കാർശന നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണ് വിശ്വാസ് നിലവിലുള്ളത്. അപകടത്തെക്കുറിച്ച് ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഇനിയും വിവരങ്ങൾ ചോദിച്ചറിയാൻ ഉണ്ട്. ഇതിനുപുറമെ ബ്ലാക്ക് ബോക്സ് പരിശോധിച്ചാൽ മാത്രമേ എന്താണ് എയർ ഇന്ത്യ വിമാന അപകടത്തിൽ സംഭവിച്ചത് എന്നതിനെ കുറിച്ച് അന്വേഷണ സംഘത്തിന് നിഗമനത്തിൽ എത്താൻ സാധിക്കു.മാറ്റി.

Related Articles

Back to top button