അഹമ്മദാബാദ് വിമാനാപകടം…ഡിജിറ്റൽ വിഡിയോ റെക്കോഡർ കണ്ടെടുത്തു…

അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിലെ അവശിഷ്ടങ്ങളിൽ നിന്ന് ഡിജിറ്റൽ വിഡിയോ റെക്കോഡർ (ഡിവിആർ) കണ്ടെടുത്തു. ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്ക്വാഡാണ് (എടിഎസ്) കണ്ടെത്തിയത്. വിമാനത്തിന്റേതാണോ എന്ന് പരിശോധിക്കും. തകർന്നുവീണ ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ പിന്നിലെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിരുന്നു.

ബോയിങ് 787-8 വിമാനങ്ങളുടെ പ്രവർത്തനം നിർത്തിവച്ചേക്കും. ഇതുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ ആലോചനകൾ നടത്തുന്നു. സുരക്ഷാ അവലോകനങ്ങളുടെ ഭാഗമായി വിമാനങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തി വച്ചേക്കുമെന്നാണ് വിവരം.

Related Articles

Back to top button