‘വീട്ടിൽ ഇരിക്കാൻ വയ്യ’.. ക്ഷേത്രത്തിലെ ലൗഡ്‌സ്പീക്കറിനെ വിമര്‍ശിച്ച് അഹാന….
അമ്പലത്തിലെ ലൗഡ്സ്പീക്കറില്‍ പാട്ട് പ്ലേ ചെയ്യുന്നതിന്റെ ദൃശ്യങ്ങളുമായി നടി അഹാന കൃഷ്ണ. സമയവും സാഹചര്യവും നോക്കാതെ ആരാധനായലങ്ങളില്‍ ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നതിനെ വിമര്‍ശിച്ചാണ് അഹാന രംഗത്തെത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി അഹാന പങ്കുവച്ച വീഡിയോയും കുറിപ്പുകളുമാണ് ചര്‍ച്ചയാകുന്നത്.തിരുവനന്തപുരത്തെ തന്റെ വീടിന് സമീപത്ത് കെട്ടിവച്ച ലൗഡ്‌സ്പീക്കറില്‍ പാട്ട് പ്ലേ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് അഹാനയുടെ പ്രതികരണം.
”ഉത്സവവേളകളില്‍ അമ്പലത്തിനുള്ളിലെ കാര്യങ്ങള്‍ എല്ലാവരും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്ന് സംഘാടകര്‍ കരുതുന്നത്. രാവിലെ ഒന്‍പതു മണിക്ക് ആരംഭിച്ച് രാത്രി പത്തോ പതിനൊന്നോ മണിവരെ ഉച്ചത്തില്‍ പാട്ടും മറ്റും പ്ലേ ചെയ്യുകയാണ്. പലപ്പോഴും ഇത് സമാധാനം തകര്‍ക്കുന്ന നിലയിലേക്ക് മാറുന്നു. അമ്പലത്തിലെ പ്രാര്‍ത്ഥനയും മറ്റും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്ഷേത്ര പരിസരത്തു പോയി കേള്‍ക്കും.” എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അഹാന പറയുന്നത്.
എന്നാല്‍ അടുത്ത സ്റ്റോറിയില്‍ ‘സരക്ക് വച്ചിരുക്കാ’ എന്ന സിനിമാ ഗാനം വച്ച വീഡിയോയാണ് നടി പങ്കുവച്ചിരിക്കുന്നത്. ”അമ്പലത്തില്‍ ഇടാന്‍ പറ്റിയ സൂപ്പര്‍ പാട്ട്, ഹര ഹരോ ഹര ഹരോ” എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ”എനിക്കും എന്റെ ഫോണിനും ഈ മ്യൂസിക് ബീറ്റിനൊപ്പം വൈബ് അടിക്കണം” എന്നാണ് മറ്റൊരു സ്റ്റോറിയില്‍ അഹാന കുറിച്ചത്.