കായിക താരങ്ങൾക്ക് വ്യോമസേനയിൽ അഗ്നിവീർ വായു ആകാം, മാർച്ച് 23 മുതൽ 29 വരെ അപേക്ഷിക്കാം

അഗ്നിവീർവായു (സ്പോർട്സ്) ആയി ചേരാൻ അവസരം തൊഴിൽ അവസരം. അഗ്നിപഥ് പദ്ധതിക്ക് കീഴിലുള്ള 02/2026 ഇൻടേക്കിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്.
നിർദ്ദിഷ്ട വിദ്യാഭ്യസ യോഗ്യതയും നിശ്ചിത കായിക മേഖലകളിൽ നേട്ടങ്ങളും കൈവരിച്ചിട്ടുള്ള മികച്ച കായികതാരങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ വഴി മാർച്ച് 23 മുതൽ മാർച്ച് 29 രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാം. അവിവാഹിതരായ പുരുഷ കായിക താരങ്ങൾക്കാണ് അവസരം.
റിക്രൂട്ട്മെന്റ് ട്രയൽസ് ഏപ്രിൽ 08 മുതൽ ഏപ്രിൽ 10 വരെ ന്യൂഡൽഹിയിൽ നടക്കും.
അത്‌ലറ്റിക്സ്, ബാസ്കറ്റ്ബോൾ, ബോക്സിങ്, ചെസ്, ക്രിക്കറ്റ്, ഫുട്ബോൾ, ജിംനാസ്റ്റിക്സ്, ഹോക്കി,സൈക്കളിങ്,ഗോൾഫ്,ഹാൻഡ്ബോൾ, ഷൂട്ടിങ്, വാട്ടർപോളോ,വെയ്റ്റ്ലിഫ്റ്റിങ്,വുഷു, കബഡി, നീന്തൽ, വോളിബോൾ, ഗുസ്തി തുടങ്ങി 24-ഓളം കായിക ഇനങ്ങളിലുള്ളവർക്ക് അപേക്ഷിക്കാം. ഇതിൽ തന്നെ നിർദ്ദിഷ്ട റോളുകളിൽ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതിനെ കുറിച്ചും വിജ്ഞാപനത്തിൽ വിശദമാക്കിയിട്ടുണ്ട്.
യോഗ്യത: 50% മാർക്കോടെ എൻജിനിയറിങ് ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാം. കായിക യോഗ്യത: ജൂനിയർ/സീനിയർ ഇന്റർനാഷണൽ മത്സരങ്ങളിലോ നാഷണൽ മത്സരങ്ങളിലോ യൂണിവേഴ്സിറ്റി തലത്തിലോ
മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ച് പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ കുറഞ്ഞത് 50% മാർക്ക് നേടിയിരിക്കണം ഇംഗ്ലീഷിനും 50% മാർക്ക്
അല്ലെങ്കിൽ അംഗീകൃത പോളിടെക്നിക് സ്ഥാപനങ്ങളിൽ നിന്ന് എൻജിനീയറിങ്ങിൽ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ഓട്ടോമൊബൈൽ/കമ്പ്യൂട്ടർ സയൻസ് / ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഇൻഫർമേഷൻ ടെക്നോളജി) മൂന്ന് വർഷത്തെ ഡിപ്ലോമ കോഴ്‌സ് പാസായിരിക്കണം. ഡിപ്ലോമ കോഴ്‌സിൽ ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ ഇന്റർമീഡിയറ്റ്/മെട്രിക്കുലേഷനിൽ മൊത്തം 50% മാർക്കും ഇംഗ്ലീഷിൽ 50% മാർക്കും നേടിയിരിക്കണം.
സയൻസ് അല്ലാതെയുള്ള സ്ട്രീമിൽ പ്ലസ്ടു, വൊക്കേഷണൽ കോഴ്സുകൾ പഠിച്ചവർ മൊത്തം 50 % മാർക്കും ഇംഗ്ലീഷിൽ 50 % മാർക്കും നേടി ജയിച്ചിരിക്കണം.
ജൂനിയർ, സീനിയർ തലങ്ങളിൽ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ അനുസരിച്ച് മികവ് തെളിയിച്ച കായിക താരമായിരിക്കണം.
പ്രായപരിധി: 2005 ജൂലൈ 02-നും 2009 ജനുവരി 02-നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.
സെലക്ഷൻ ട്രയലിന്റെ എല്ലാ ഘട്ടങ്ങളും വിജയിക്കുന്ന ഒരു ഉദ്യോഗാർത്ഥിയുടെ, എൻറോൾമെന്റ് തീയതിയിലെ ഉയർന്ന പ്രായപരിധി 21 വയസ്സ് ആണ്.
തെരഞ്ഞെടുപ്പ് രീതി: ശാരീരികക്ഷമതാ പരിശോധന (PFT), കായിക നൈപുണ്യം (Sports Skill Trials), എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
ശമ്പളവും : ആദ്യ വർഷം 30,000 രൂപ ശമ്പളം ലഭിക്കും. ഓരോ വർഷവും വാർഷിക ഇൻക്രിമെന്റ് ഉണ്ടാകും. നാലാം വർഷത്തിൽ 40,000 രൂപ ലഭിക്കും
നാല് വർഷത്തിന് ശേഷം ‘സേവാ നിധി’ പാക്കേജായി ഏകദേശം 10.04 ലക്ഷം രൂപ ലഭിക്കും.
രജിസ്ട്രേഷൻ ഫീസ് 100 രൂപ



