പരിവാഹൻ സൈറ്റിൽ ഇൻഷുറൻസ് വിവരം അപ്‍ലോഡ് ചെയ്യാതെ ഏജൻസി…കടുത്ത നടപടി… നഷ്ടപരിഹാരം നൽകേണ്ടത്…
ഇൻഷുറൻസ് വിവരം യഥാസമയം പരിവാഹൻ സൈറ്റിൽ അപ്‍ലോഡ് ചെയ്യാത്തതിനാൽ ഇൻഷുറൻസ് ഏജൻസി 50,000 രൂപ നഷ്ട പരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ. തിരൂരങ്ങാടി സ്വദേശി ഡോ. സക്കീർ ഹുസൈൻ നൽകിയ പരാതിയിലാണ് കമ്മീഷന്റെ വിധി. രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതിനാൽ പുതുക്കുന്നതിനായി പരാതിക്കാരൻ ആർടിഒ ഓഫീസിനെ സമീപിച്ചപ്പോൾ വാഹനത്തിന്‍റെ ഇൻഷുറൻസ് വിവരം പരിവാഹൻ സൈറ്റിൽ അപ് ലോഡ് ചെയ്തിട്ടില്ല എന്നറിഞ്ഞു.