വെള്ളം ഇറങ്ങിയശേഷം വീട് വൃത്തിയാക്കാനെത്തിയ വീട്ടുകാര്‍ ഞെട്ടി….വീട്ടിൽ..
ആലപ്പുഴ: ആലപ്പുഴ കുട്ടനാട്ടിൽ വെള്ളപ്പൊക്കത്തിനിടെ വീടിനുള്ളിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി. കുട്ടനാട് തലവടി പഞ്ചായത്തിലെ പതിനാലാം വാർഡിൽ വടയാറ്റുപറമ്പിൽ മോഹനന്‍റെ വീട്ടിൽ നിന്നാണ് വലിയ മൂര്‍ഖൻ പാമ്പിനെ പിടികൂടിയത്. വെള്ളം കയറിയ വീട്ടിൽ നിന്ന് വീട്ടുകാര്‍ മാറി താമസിച്ചിരുന്നു.
പിന്നീട് വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് വീട് ശുചീകരിക്കാൻ വീട്ടുകാർ എത്തിയപ്പോഴാണ് വീട്ടിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടത്. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്തും വാർഡ് മെമ്പർ അരുൺ പി. എബ്രഹാമും അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ പാമ്പ് പിടുത്തക്കാരൻ ചാർളി വർഗീസ് സ്ഥലത്തെത്തി. തുടര്‍ന്ന് മൂര്‍ഖൻ പാമ്പിനെ പിടികൂടി ചാക്കിലാക്കുകയായിരുന്നു. പിടികൂടിയ പാമ്പിനെ വനം വകുപ്പിന് കൈമാറി.