കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്….നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം…

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരിലെ നാലാം മത്സരത്തിന് ബുധനാഴ്ച ഇന്ത്യ ഇറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും സഞ്ജു സാംസണിലേക്കും ശുഭ്മാന്‍ ഗില്ലിലേക്കും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിലേക്കും ആയിരിക്കും. നാലാം മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കാനിറങ്ങുന്ന ഇന്ത്യയുടെ ജയത്തേക്കാള്‍ ഉപരി ലോകകപ്പിന് തൊട്ടുമുമ്പ്ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന്‍റെയും ശുഭ്മാന്‍ ഗില്ലിന്‍റെയും മോശം ഫോമാണ് പ്രധാന ചര്‍ച്ചാ വിഷയം.
ധരംശാലയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയം നേടിയെങ്കിലും ഗില്ലിനും സൂര്യകുമാറിനും ഫോം കണ്ടെത്താനായിരുന്നില്ല. ഗില്‍ 28 പന്തില്‍ 28ഉം സൂര്യകുമാര്‍ യാദവ് 12 ഉം റണ്‍സെടുത്ത് പുറത്തായിരുന്നു. ഈ സാഹചര്യത്തില്‍ നാലാം ഏകദിനത്തില്‍ ഇന്ത്യ ടീമില്‍ മാറ്റം വരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മലയാളി താരം സഞ്ജു സാംസണ് നാലാം മത്സരത്തിലെങ്കിലും അവസരം കിട്ടുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.




