ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ആക്രമണം തുടർന്ന് പാകിസ്ഥാൻ…നിയന്ത്രണരേഖയ്ക്ക് സമീപം ഷെല്ലാക്രമണം…16 പേർ മരിച്ചു

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ ആക്രമണം തുടർന്ന് പാകിസ്ഥാൻ. നിയന്ത്രണരേഖയ്ക്ക് സമീപം പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ 16 പേർ മരിച്ചു. മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളുമാണ് ഇതിൽ ഉൾപ്പെടുന്നത്. ഇന്ത്യയുടെ 15 കേന്ദ്രങ്ങളിൽ പാക്കിസ്ഥാൻ ആക്രമണത്തിൻ്റെ നീക്കം നടത്തുകയാണ്. പാകിസ്ഥാൻറെ നിരവധി വ്യോമപ്രതിരോധ സംവിധാനങ്ങളിൽ ഇന്ത്യ തിരച്ചടി നടത്തി. അതേസമയം, പഞ്ചാബിൽ കനത്ത ജാ​ഗ്രത തുടരും. ഇന്ന് രാത്രി 9 മുതൽ നാളെ രാവിലെ 5 വരെ ​ഗുരുദാസ്പൂരിൽ സമ്പൂർണ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു.

അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി. പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും തരത്തിലുള്ള സംഘർഷം ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നതിനാൽ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കുകയും പൊതുസമ്മേളനങ്ങൾ നിയന്ത്രിക്കുകയും ചെയ്തു. പാകിസ്ഥാനുമായി 1,037 കിലോമീറ്റർ അതിർത്തി പങ്കിടുന്ന രാജസ്ഥാനിൽ അതീവ ജാഗ്രതയിലാണ്. അതിർത്തി പൂർണ്ണമായും അടച്ചുപൂട്ടി. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനം കണ്ടാൽ അതിർത്തി സുരക്ഷാ സേനാംഗങ്ങൾക്ക് വെടിവയ്ക്കാനുള്ള ഉത്തരവ് നൽകിയിട്ടുണ്ട്.

Related Articles

Back to top button