പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാര്‍ഥികളുടെ റോഡ് ഷോയുമായി സിപിഐഎം…

വേനല്‍ച്ചൂടിനിടെ കേരളത്തില്‍ കനത്ത പോരാട്ടച്ചൂടും. പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാര്‍ഥികളുടെ റോഡ് ഷോയുമായി സിപിഐഎം. വിജയം ഉറപ്പെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പാര്‍ട്ടി നേരിട്ട ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് സ്ഥാനാര്‍ഥിത്വമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ തവണത്തേക്കാള്‍ വന്‍ വിജയം നേടുമെന്ന് പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു.2021നേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ ബേപ്പൂരില്‍ വിജയിക്കുമെന്ന് പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. എംഎല്‍എ എന്ന നിലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചു. അത് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കോഴിക്കോട് 13 മണ്ഡലങ്ങളിളും ഇടതു മുന്നണി വിജയിക്കും. എല്ലാ മണ്ഡലങ്ങളിലും നടക്കുന്നത് ഗ്ലാമര്‍ പോരാട്ടം – അദ്ദേഹം പറഞ്ഞു.



