മലപ്പുറത്തിനു പിന്നാലെ തൃശ്ശൂരും ദേശീയപാതയിൽ വിള്ളൽ… പ്രതിഷേധവുമായി യൂത്ത് കോൺ​ഗ്രസ്…

മലപ്പുറം കൂരിയാടിന് പിന്നാലെ മമ്മാലിപ്പടിയിലും ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ടു. ചാവക്കാട് മേൽപ്പാലത്തിന് മുകളിൽ ​ദേശീയപാതയിലാണ് വിള്ളൽ. 50 മീറ്റർ നീളത്തിൽ രൂപപ്പെട്ട വിള്ളൽ ടാറും പൊടിയുമിട്ട് അടയ്ക്കാൻ ശ്രമം. ദേശീയ പാത നിർമാണത്തിലെ അപാകതകൾ ചൂണ്ടികാട്ടി പ്രദേശത്ത് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം നടത്തി. റോഡ് ഉപരോധിച്ചതോടെ ​പ്രദേശത്ത് ​ഗതാ​ഗത കുരുക്ക് രൂപപ്പെട്ടിരുന്നു. തുടർന്ന് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു.

കണ്ണൂർ തളിപ്പറമ്പിലും ദേശീയപാത നിർമാണത്തിലെ അപാകത ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രം​ഗത്തെത്തി. കുപ്പത്ത് നാട്ടുകാർ റോഡ് ഉപരോധിച്ചു. ചൊവ്വാഴ്ചത്തെ മഴയിൽ പണിനടക്കുന്ന ദേശീയപാതയിൽനിന്ന് വീടുകളിലേക്ക് ചെളിയും മണ്ണും ഒഴുകിയിറങ്ങിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. സ്ത്രീകൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി. കളക്ടർ സ്ഥലത്തെത്താമെന്ന ഉറപ്പിനെ തുടർന്ന് താത്കാലികമായി നാട്ടുകാർ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

Related Articles

Back to top button