ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി…സംഭവം നടന്നത്….

കോട്ടയം പാമ്പാടിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. വെള്ളൂർ സ്വദേശി ബിന്ദു(58)വാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുധാകരനെ(64) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് ഉച്ചയ്ക്കാണ് മൃതദേഹം കണ്ടത്. ബിന്ദുവിനെ കമ്പി വടി കൊണ്ട് അടിച്ചു കൊന്നുവെന്നാണ് പൊലീസിൻ്റെ നിഗമനം. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നാണ് നിഗമനം. മൃതദേഹത്തിന് അടുത്ത നിന്ന് കമ്പി വടി കിട്ടിയിട്ടുണ്ട്. പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്.




