സമൂഹമാധ്യമങ്ങളില്‍ ഭാര്യ സജീവമാകുന്നത് ഭര്‍ത്താവിന് ഇഷ്ടമായില്ല.. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.. ശേഷം യുവാവ്….
സമൂഹ മാധ്യമങ്ങളില്‍ സജീവമായ ഭാര്യയെ കൊലപ്പെടുത്തിയതിനു ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയായ മുപ്പത്തിയഞ്ചുകാരന്‍ അമാനാണ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപെടുത്തിയതിനു ശേഷം വിഷം കഴിച്ചും തൂങ്ങി മരിക്കാനും ശ്രമിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവതി സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്നത് യുവാവിന് ഇഷ്ടമായിരുന്നില്ല.ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. യുവതി സ്ഥിരമായി റീലുകള്‍ ചിത്രീകരിക്കാറുണ്ടായിരുന്നെന്നും സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നെന്നും പൊലീസ് പറഞ്ഞു.