ബിജെപിയിൽ സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുത്തതിന് പിന്നാലെ പുതിയ സംസ്ഥാന കമ്മിറ്റിയും…
കേരളത്തിലെ ബിജെപിയുടെ നേതൃസ്ഥാനത്ത് പുതിയ മുഖമായി മുൻ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തതിന് പിന്നാലെ പുതിയ സംസ്ഥാന കമ്മിറ്റിയെയും തിരഞ്ഞെടുക്കും. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്, സെക്രട്ടറി, ട്രഷറർ അടക്കം ചുമതലകൾ നിർവ്വഹിക്കാൻ പുതിയ ആളുകളെ ബിജെപി സംസ്ഥാന അധ്യക്ഷൻ നോമിനേറ്റ് ചെയ്യും. ഇപ്പോഴുള്ള ചിലരെ നിലനിർത്തിക്കൊണ്ടാവും പുതിയ ആളുകളെ നിരയിലേക്ക് കൂട്ടിച്ചേർക്കുക. സംസ്ഥാന കമ്മിറ്റിയിൽ വർക്കിംഗ് പ്രസിഡൻറ് ഉണ്ടാകില്ല.
രാജീവ് ചന്ദ്രശേഖറിനെ പ്രസിഡൻറ് ആയി തിരഞ്ഞെടുത്തത് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു. കേന്ദ്ര തീരുമാനം പ്രഭാരി പ്രകാശ് ജാവ്‌ദേക്കർ കോർ കമ്മിറ്റിയെ അറിയിച്ചു. കോർ കമ്മിറ്റിയാണ് തീരുമാനത്തിന് അംഗീകാരം നൽകിയത്. നാളെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. ഇതോടെ അഞ്ച് വർഷമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുന്ന നിലവിലെ അധ്യക്ഷൻ കെ സുരേന്ദ്രൻ നാളെ സ്ഥാനമൊഴിയും.
അതേസമയം, കേരളത്തിൽ പുതിയൊരു മുഖം നേതൃസ്ഥാനത്തേയ്ക്ക് വരട്ടെയെന്ന ദേശീയ നേതൃത്വത്തിൻ്റെ നിലപാടാണ് രാജീവ് ചന്ദ്രശേഖറിന് അനുകൂലമായത്. എല്ലാ വിഭാഗത്തെയും ആകർഷിക്കാൻ പറ്റുന്ന ആൾ സംസ്ഥാന പ്രസിഡൻ്റായി വരണമെന്നായിരുന്നു ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ നിലപാട്. മാറ്റം ആഗ്രഹിക്കുന്ന ഒരു തലമുറയെ സ്വാധീനിക്കാൻ കഴിയുന്ന നേതാവ് എന്നതാണ് ബിജെപി നേതൃത്വം രാജീവ് ചന്ദ്രശേഖറിന് നൽയിരിക്കുന്ന പരിഗണന. സാമുദായിക നേതാക്കളുമായി രാജീവ് ചന്ദ്രശേഖരിനുള്ള അടുപ്പവും കേന്ദ്ര നേതൃത്വം പരിഗണിച്ചു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖർ ചുരുങ്ങിയ സമയം കൊണ്ട് ഉണ്ടാക്കിയെടുത്ത സ്വാധീനവും ഇടപെടലും കേന്ദ്ര നേതൃത്വം കണക്കിലെടുത്തിട്ടുണ്ട്. സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ വിജയവും സമീപകാലത്ത് മറ്റുപാർട്ടികളിൽ നിന്നും ആളുകൾ ബിജെപിയിലേയ്ക്ക് എത്തുന്നതും പരിഗണിച്ചാണ് നേതൃമാറ്റം കേരളത്തിൽ അനിവാര്യമാണ് എന്ന നിലപാടിലേയ്ക്ക് ബിജെപി കേന്ദ്രനേതൃത്വം എത്തിയത്. പഠിച്ചതും സ്വപ്നം കണ്ടതും പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ലഭിച്ച അവസരങ്ങളാണ് ബിജെപി രാഷ്ട്രീയത്തില്‍ രാജീവ് ചന്ദ്രശേഖറിന് അനുഗ്രഹമായത്.