പാലക്കാട്ടെ തോൽവിക്ക് പിന്നാലെ ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന്…സുരേന്ദ്രൻ്റെ രാജി…

കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗത്തിന്‍റെ മുഖ്യ അജണ്ട. എന്നാല്‍ പാലക്കാട്ടെ ദയനീയ പരാജയവും യോഗത്തില്‍ ഉന്നയിക്കാനുളള നീക്കമാണ് പാര്‍ട്ടിയിലെ കെ സുരേന്ദ്രന്‍ വിരുദ്ധ ചേരി നടത്തുന്നത്. സുരേന്ദ്രന്‍ രാജി വയ്ക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്. കേന്ദ്ര നേതൃത്വത്തിന്‍റെ പിന്തുണയുണ്ടെന്ന ആത്മവിശ്വാസത്തിലാണ് സുരേന്ദ്രനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും. കേന്ദ്ര നേതൃത്വത്തെ സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചതു പോലും നാടകമാണെന്ന വിലയിരുത്തലാണ് പാര്‍ട്ടിയിലെ അദ്ദേഹത്തിന്‍റെ എതിരാളികള്‍ ഉന്നയിക്കുന്നത്.

Related Articles

Back to top button