ആലപ്പുഴ റെയിൽവേ സ്റ്റേഷൻ.. കെഎസ്ആർടിസി സ്റ്റാൻഡും കഴിഞ്ഞ് വൈഎംസിഎ ജംഗ്ഷനിൽ പരിശോധന.. ദമ്പതികളെ പിടികൂടിയത്..

ആലപ്പുഴ: ആലപ്പുഴയിൽ വിൽപ്പനയ്ക്കായി എത്തിച്ച 13 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. ആലപ്പുഴ സ്റ്റേഡിയം വാർഡ് മടത്തിൽ പറമ്പിൽ സിയാ(40), ഇയാളുടെ ഭാര്യ ഇരിങ്ങാലക്കുട വലിയ പറമ്പിൽ വീട്ടിൽ സഞ്ചുമോൾ(39) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ നോർത്ത് പോലീസും ചേർന്ന് പിടികൂടിയത്.

ആലപ്പുഴ വൈഎംസിഎ ജംഗ്ഷന് സമീപത്ത് നിന്നാണ് ഇവർ പിടിയിലായത്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി സ്റ്റാൻഡ് തുടങ്ങി പ്രധാന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലാകുന്നത്.

Related Articles

Back to top button