ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് വാഹനങ്ങൾക്ക് തീവെച്ചു…യുവാവ് അറസ്റ്റിൽ..

തിരുവനന്തപുരം: ഇന്‍ഫോസിസിന് സമീപം കുളത്തൂർ കോരാളം കുഴിയിൽ ഗീതുഭവനിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുലർച്ചെ കത്തിനശിച്ചത്. സംഭവത്തിൽ വലിയവേളി മണക്കാട്ടിൽ പുത്തൻവീട്ടിൽ സജിത്തിനെയാണ്(38) തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വെളുപ്പിനാണ് ഇന്നോവ ക്രിസ്റ്റ കാറും രണ്ട് സ്കൂട്ടറും ബുള്ളറ്റും സൈക്കിളും കത്തിനശിച്ചത്. കഴക്കൂട്ടം ഫയർഫോഴ്സും തുമ്പ പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. വീടിന് മുന്നിൽ പൊട്ടിത്തെറി ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്ന് സംഭവമറിയുന്നത്.

Related Articles

Back to top button