75വർഷത്തിനുശേഷം സർക്കാരിന്‍റെ നിർണായക തീരുമാനം.. തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിൽ ഇനി ദേവസ്വം കമ്മീഷണറും…
തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിൽ ഇനി ദേവസ്വം കമ്മീഷണറും പങ്കെടുക്കും. ബോർഡ് തീരുമാനങ്ങളിൽ കമ്മീഷണർമാർക്ക് പങ്കാളിത്തമില്ലെന്ന പരാതികളെ തുടർന്നാണ് നിയമഭേഗതിക്ക് സർക്കാർ തീരുമാനിച്ചത്. ദേവസ്വം ബോർഡ് രൂപീകരിച്ച് 75 വർഷം പിന്നിടുമ്പോഴാണ് സർക്കാരിന്‍റെ നിർണായക തീരുമാനം.ദേവസ്വം പ്രസിഡൻറും രണ്ട് അംഗങ്ങളും സെക്രട്ടറിയുമാണ് ദേവസ്വം ബോർഡ് യോഗങ്ങളിൽ പങ്കെടുക്കുന്നത്. എന്നാൽ, യോഗ തീരുമാനങ്ങള്‍ നടപ്പിലാക്കേണ്ടതും സർക്കാരിനും ഹൈക്കോടതിക്കും റിപ്പോർട്ട് നൽകേണ്ടതും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൂടിയായ ദേവസ്വം കമ്മീഷണറാണ്. എന്നാൽ, ദേവസ്വം സ്പെഷ്യൽ റൂൾ പ്രകാരം ബോർഡ് യോഗത്തിൽ പങ്കെടുക്കാൻ ഇതുവരെ കമ്മീഷണർമാർക്ക് അധികാരമില്ല. ഈ തീരുമാനത്തിലാണ് സുപ്രധാന മാറ്റം വരുത്തിയത്. നിർണായക തീരുമാനങ്ങളെടുക്കേണ്ട യോഗത്തിൽ മുതിർന്ന ഉദ്യോഗസ്ഥന്‍റെ പങ്കാളിത്തം നല്ലതാകുമെന്ന വിലയിരുത്തിയാണ് ദേവസ്വം കമ്മീഷണറെ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടത്.