അഫ്ഗാനും മുംബൈ ഇന്ത്യന്‍സിനും തിരിച്ചടി! യുവ സ്പിന്നര്‍ക്ക് ചാംപ്യന്‍സ് ട്രോഫിയും ഐപിഎല്ലും നഷ്ടമാകും…
ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് ഒരുങ്ങുന്ന അഫ്ഗാനിസ്ഥാന് കനത്ത തിരിച്ചടി. അവരുടെ മിസ്റ്ററി സ്പിന്നര്‍ അള്ള ഗസന്‍ഫാര്‍ പരിക്കിനെ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. വരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും താരം കളിക്കില്ല. 4.8 കോടി രൂപയ്ക്ക് 18കാരനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയിരുന്നു. ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ പരിക്കേറ്റ മുജീബ് റഹ്മാന് പകരമാണ് ഗസര്‍ഫാര്‍ ഇടം നേടിയിരുന്നത്. എന്നാല്‍ ഗസന്‍ഫാറിനും പരിക്കേറ്റത് തിരിച്ചടിയായി.
യുവതാരത്തിന്റെ പരിക്കുമായി ബന്ധപ്പെട്ട് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പറയുന്നതിങ്ങനെ.. ”സിംബാബ്വെ പര്യടനത്തിനിടെയാണ് ഗസന്‍ഫറിന് പരിക്കേറ്റത്. കൂടാതെ കുറഞ്ഞത് നാല് മാസത്തേക്ക് അദ്ദേഹത്തിന് കളിക്കാനാവില്ല. ഈ കാലയളവില്‍ ചികിത്സയുമുണ്ടാവും.” എസിബി വ്യക്തമാക്കി. റിസര്‍വ് ലിസ്റ്റിലുണ്ടായിരുന്ന ഇടംകൈയ്യന്‍ സ്പിന്നര്‍ നംഗേയാലിയ ഖരോട്ടെ ഇപ്പോള്‍ ഗസന്‍ഫറിന് പകരക്കാരനായി പ്രധാന ടീമില്‍ ഇടം നേടിയിട്ടുണ്ട്. നാല് മാസം വിശ്രമം വേണ്ടിവന്നതോടെ മാര്‍ച്ച് 21 മുതല്‍ മെയ് 25 വരെ നടക്കാനിരിക്കുന്ന ഐപിഎല്ലില്‍ നിന്നും താരം വിട്ടുനില്‍ക്കും.
ഖരോട്ടെയ്ക്ക് പുറമെ റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുഹമ്മദ് നബി എന്നീ സ്പിന്നര്‍മാരും അഫ്ഗാനിസ്ഥാന്‍ ടീമിലുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഷാര്‍ജയില്‍ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം ഖരോട്ടെ അഫ്ഗാനിസ്ഥാനു വേണ്ടി കളിച്ചിട്ടില്ല.
സ്‌ക്വാഡ്: ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), റഹ്മത്ത് ഷാ (വൈസ് ക്യാപ്റ്റന്‍), റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇക്രം അലിഖില്‍ (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, സെദിഖുള്ള അടല്‍, അസ്മത്തുള്ള ഒമര്‍സായി, മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നായിബ്, റാഷിദ് ഖാന്‍, നംഗേയാല്‍ അഹ്റാഖ്, നൊഗേയാസ് ഖാമദ്. നവീദ് സദ്രാന്‍, ഫരീദ് അഹമ്മദ് മാലിക്