ഇളയമകന്‍ മരിച്ചു പോയെന്ന് എനിക്കറിയില്ലായിരുന്നു.. സഹോദരിയുടെ മകനാണ് വിവരം അറിയിച്ചത്.. പൊട്ടിക്കരഞ്ഞ് പ്രതിയുടെ പിതാവ്….
Afans’s father about venjaramoodu killing
അഫാന് സ്വയം വരുത്തി വച്ച സാമ്പത്തിക ബാധ്യതകളോ മാനസികമായ പ്രശ്നങ്ങളോ ഇല്ലായെന്ന് പിതാവ്. നാല് മണിയോടെയാണ് നാട്ടില്‍ നിന്ന് വിളിച്ച് വിവരം പറയുന്നതെന്നും സഹോദരിയുടെ മകനാണ് വിവരം അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്തമാക്കി. അപ്പോഴും തന്റെ ഇളയ മകന്‍ മരിച്ച വിവരം അറിഞ്ഞിട്ടില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.ഉമ്മയുടെ മരണമാണ് ആദ്യമറിഞ്ഞത്. പിന്നാലെ റിയാദില്‍ നിന്ന് സുഹൃത്ത് വിളിച്ച് ഭാര്യയ്ക്കും മകനും ഇങ്ങനെ പറ്റിയെന്ന് പറഞ്ഞു. ശേഷം നാട്ടിലുള്ള ഒരാളെ വിളിച്ചപ്പോള്‍ ഇക്കയുടെ മകനും ഭാര്യയ്ക്കും മകനും എന്തൊക്കെ സംഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ശേഷം നാട്ടില്‍ ഭാര്യയുടെ അനുജത്തിയെ വിളിച്ചു. ഹോസ്പിറ്റലിലാണെന്ന് പറഞ്ഞു. എന്റെ ഇളയ മകന്‍ മരിച്ച കാര്യം അപ്പോളും ഞാന്‍ അറിഞ്ഞിട്ടില്ലായിരുന്നു എന്നും അദ്ദേഹം പറയുന്നു.
ണ്ട് ദിവസം മുന്‍പ് വീട്ടില്‍ വിളിച്ചിരുന്നുവെന്നും പ്രത്യേകിച്ച് പ്രശ്‌നങ്ങളുള്ളതായി പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.ആറ് മാസത്തെ വിസിറ്റിങിന് അഫാന്‍ സൗദിയില്‍ വന്നിരുന്നുവെന്നും സന്തോഷത്തോടെയാണ് തിരിച്ചു പോയതെന്നും പിതാവ് വ്യക്തമാക്കി. എന്താണ് അവന് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു. ഒരാഴ്ചയ്ക്ക് മുന്‍പാണ് അഫാനെ വിളിച്ചു സംസാരിച്ചത്. എനിക്ക് കുറച്ച് ബാധ്യതകളുണ്ടായിരുന്നു. വീടും പുരയിടവും വിറ്റ് അത് തീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു. അത് നടന്നില്ല. ഇത്തരത്തില്‍ ബാധ്യത തീര്‍ക്കുന്നതില്‍ അവനും എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ലന്നും അദ്ദേഹം പറഞ്ഞു.അഫാന് പെണ്‍സുഹൃത്ത് ഉണ്ടെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും എന്നാല്‍ അതിനെ എതിര്‍ത്തിരുന്നില്ലെന്നും പിതാവ് പറഞ്ഞു.