വെഞ്ഞാറമൂട് കൂട്ടക്കൊല കേസ്.. ആത്മഹത്യക്ക് ശ്രമിച്ച അഫാൻ.. ഡോക്ടർ പറയുന്നത്…

ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്റെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി. പേര് വിളിച്ചപ്പോൾ കണ്ണുതുറക്കാൻ ശ്രമിച്ചതായി ഡോക്ടർമാർ. തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞത് കനത്ത ക്ഷതം ഉണ്ടാക്കി. തലച്ചോറിനേറ്റ ക്ഷതങ്ങളുടെ സങ്കീർണ്ണത മനസിലാക്കാൻ ഇടവിട്ടുള്ള എംആർഐ സ്കാനിങ്ങിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

അഫാൻ അപകടനില ഇനിയും തരണം ചെയ്തിട്ടില്ല. ജീവൻ രക്ഷിക്കാൻ ആയാലും സാധാരണ നിലയിലേക്കുള്ള മടങ്ങിവരവിൽ ഡോക്ടർമാർക്ക് ആശങ്ക പ്രകടിപ്പിച്ചു. നിലവിൽ ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. വിവിധ ഡോക്ടർമാരുടെ സംഘം അഫാനെ പരിശോധിക്കുന്നുണ്ട്. പൂജപ്പുര ജയിലിലാണ് അഫാൻ തൂങ്ങി മരിക്കാൻ ശ്രമിച്ചത്.യുടിബി ബ്ലോക്കിലെ ശുചിമുറിയിലാണ് അഫാൻ ജീവനൊടുക്കാൻ ശ്രമിച്ചത്. ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് തൂങ്ങിയത്.

Related Articles

Back to top button