ലക്ഷ്യത്തിലേക്ക് കൈപിടിച്ചുയർത്തിയ ഉസ്താദ്.. കേൾക്കേണ്ടിവന്ന പഴികൾക്ക് മാപ്പ് പറഞ്ഞ് സുഭാഷ് ചന്ദ്രന്‍…
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയക്കായി ഇടപെടല്‍ നടത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് നന്ദി പറഞ്ഞ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ലീഗല്‍ അഡ്വൈസറും സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകനുമായ സുഭാഷ് ചന്ദ്രന്‍. 94-ാം വയസ്സിന്റെ പരിക്ഷീണമൊന്നും അലട്ടാതെ, അര്‍പ്പിതബോധത്തോടെ നേര്‍വഴിക്ക് തങ്ങളെ നയിച്ച, ലക്ഷ്യത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഉസ്താദിനും ടീം മര്‍കസിനും അഭിവാദ്യങ്ങള്‍ അറിയിക്കുന്നു എന്നാണ് സുഭാഷ് ചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
നിമിഷയുടെ ജയില്‍ മോചനമെന്ന കടമ്പ ഇനിയും കടക്കാനുണ്ട്. സര്‍ക്കാരുകളും നിരവധി വ്യക്തികളും സംഘടനകളുമൊക്കെ അതിനായി സജീവമായി രംഗത്തുണ്ട്. അതും ഉടന്‍ സാധ്യമാക്കാനാകുമെന്ന് പ്രതീക്ഷിക്കാം. നിമിഷക്ക് വേണ്ടി നിലകൊണ്ടതിന് കേള്‍ക്കേണ്ടിവന്ന എല്ലാ പഴികള്‍ക്കും കാന്തപുരത്തോട് മാപ്പ് ചോദിക്കുന്നതായി സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. കാന്തപുരത്തിനൊപ്പം തങ്ങളോട് തോളോട് തോള്‍ ചേര്‍ന്ന് നിന്ന ഒരായിരം സുമനസുകളുണ്ട്. നിസ്സീമമായ പിന്തുണ തന്ന മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരുമുണ്ട്. സര്‍ക്കാരും, കോടതികളുമുണ്ട്. എല്ലാവര്‍ക്കും ഹൃദയം ചേര്‍ത്തുവെച്ച നന്ദി അറിയിക്കുന്നുവെന്നും സുഭാഷ് ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.