അഭിഭാഷകന്‍ പി ജി മനുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്….വിശദമായ അന്വേഷണത്തിന് പൊലീസ്…
കൊല്ലം: വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സർക്കാർ മുൻ അഭിഭാഷകന്‍ പി ജി മനുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് . ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെയാണ് കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടകവീട്ടില്‍ മനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് മനു.പാരിപ്പളളി മെഡിക്കല്‍ കോളേജിലാകും പോസ്റ്റ്‌മോര്‍ട്ടം നടപടികൾ നടക്കുക.
കേസില്‍ ജാമ്യത്തില്‍ തുടരവേ മറ്റൊരു യുവതിയുമായി ബന്ധപ്പെട്ടും പീഡന ആരോപണമുയര്‍ന്നു. ഇതില്‍ യുവതിയോടും കുടുംബത്തോടും മാപ്പുചോദിക്കുന്നുവെന്ന തരത്തില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്നുണ്ടായ മനോവിഷമമാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സംശയമുണ്ട്. മനുവിന്റെ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പൊലീസ് ഉടന്‍ മൊഴിയെടുക്കും