ഡിവൈഎഫ്ഐ നേതാവായ അഭിഭാഷക ജീവനൊടുക്കിയ നിലയിൽ.. മൃതദേഹം കണ്ടെത്തിയത്…

ഡിവൈഎഫ്ഐ നേതാവായ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡിവൈഎഫ്ഐ കുമ്പള മേഖല പ്രസിഡന്റും ബ്ലോക്ക്‌ കമ്മിറ്റി അംഗവുമായ അഡ്വ. രഞ്ജിതയാണ് മരിച്ചത്. വക്കീൽ ഓഫീസനകത്ത് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

ഇന്നലെ രാവിലെ മുതൽ വീട്ടിൽ നിന്ന് ഇവരെ വിളിച്ചെങ്കിലും ഫോൺ എടുക്കാത്തതിനെത്തുടർന്ന് വീട്ടുകാർ ഓഫീസിലെത്തി. ഓഫീസ് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി വാതിൽ പൊളിച്ചു അകത്ത് കടന്നപ്പോഴാണ് ഫാനിൽ തൂങ്ങി മരിച്ചനിലയിൽ മൃതദേഹം കാണപ്പെട്ടത്. മൃതദേഹം ജില്ല സഹകരണ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button