വാദിച്ചതെല്ലാം അധോലോക ക്രിമിനലുകള്‍ക്ക് വേണ്ടി.. കേരളത്തിലെ കൊടും ക്രിമിനലുകളുടെ സ്വകാര്യ അഹങ്കാരം.. ആളൂർ വിട പറയുമ്പോൾ…

കൊലക്കേസ് പ്രതിയെ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തിയതോടെ തിരുവിതാംകൂറിൽ പ്രചരിച്ച പറച്ചിൽ ആയിരുന്നു. ‘ആയിരം രൂപയും മള്ളൂരും ഉണ്ടെങ്കിൽ ആരെയും കൊല്ലാം’ എന്നത്.അഭിഭാഷകന്റെ കഴിവിനുള്ള ജനങ്ങളുടെ സർട്ടിഫിക്കറ്റ് ആയിരുന്നു ഈ ചൊല്ല് .വക്കീൽ കേമൻ ആണെങ്കിൽ കേസ് വാദിച്ചു ജയിക്കും എന്ന് സാരം. ആളെ കൊന്നാൽ ആയിരം രൂപയും മള്ളൂർ വക്കീലും എന്ന പഴമൊഴി പിന്നീട് ആളൂർ വക്കീലും രൂപയും എന്നായി. ആയിരത്തിന്റെ സ്ഥാനത്ത് പല ആയിരങ്ങളും അല്ലെങ്കിൽ ലക്ഷങ്ങളും ഒക്കെ വ്യത്യാസം ഉണ്ടെന്നാണ് പറയപ്പെടുന്നത്.

ഏറെ വിവാദമായ കേസുകളിൽ പ്രതികൾക്ക് അനുകൂലമായി വിധി സമ്പാദിച്ച വക്കീലാണ് അഡ്വക്കേറ്റ് ആളൂർ.സൗമ്യ കൊലകേസിൽ പ്രതിയായ ഗോവിന്ദചാമിയെ വധശിക്ഷയിൽ നിന്നും രക്ഷപ്പെടുത്തിയത് ആളൂരാണ്. ഏറെ വിവാദമായ ജിഷ വധക്കേസിൽ അമീറുൽ ഇസ്ലാമിന് വേണ്ടിയും ഹാജരായി. കൊച്ചിയിൽ നടി ആക്രമിച്ച കേസിൽ പൾസർ സുനിക്ക് വേണ്ടി ഹാജരായത് ആളൂരായിരുന്നു. എന്നാൽ പിന്നീട് പിൻ വാങ്ങുകയായിരുന്നു .കൂടാതെ കൂടത്തായി കൊലപാതക കേസിലെ നായിക ജോളി ജോസഫിന് വേണ്ടിയും ആളൂർ ആണ് ഹാജരായത്.

അടുത്ത കാലത്ത് ആത്മഹത്യ ചെയ്ത അഭിഭാഷകന്‍ പിജി മനുവും ആളൂരിന്റെ ഓഫീസിലായിരുന്നു പ്രവര്‍ത്തിച്ചത്. പിജി മനുവിന്റെ ആത്മഹത്യയ്ക്ക് പിന്നിലെ ഗൂഡാലോചന പുറംലോകത്ത് എത്തിച്ചതും ആളൂരായിരുന്നു. ആ കേസില്‍ വീഡിയോ വിവാദമുണ്ടാക്കിയ ആളിനെ പോലീസ് അറസ്റ്റു ചെയ്തു. അഡ്വ. ബി എ ആളൂര്‍ എന്നറിയപ്പെടുന്ന ബിജു ആന്റണി ആളൂര്‍ എന്ന തൃശൂര്‍ മുള്ളൂര്‍ക്കരക്കാരന്‍ അഭിഭാഷകന്‍ ഇനി ഓര്മ.തൃശൂര്‍ സ്വദേശിയാണ് ബിജു ആന്റണി ആളൂര്‍ എന്ന ബിഎ ആളൂര്‍. പ്രീ ഡിഗ്രിവരെ കേരളത്തിലുണ്ടായിരുന്നു. തൃശൂര്‍ സെന്റ് തോമസ് കോളേജിലായിരുന്നു പഠനം. കേരളത്തില്‍ നിന്ന് പൂണെയിലേക്ക് പോയതാണ് ആളൂരിന്റെ ജീവിതം മാറ്റി മറിച്ചത് എന്ന് പറയാം. നിയമബിരുദം സ്വന്തമാക്കുന്നത് അവിടെ വച്ചാണ്. പിന്നീട് സഹോദരനൊപ്പം ഏതാണ്ട് ഒരു ദശാബ്ദത്തോളും പൂണെയില്‍ തന്നെ. 1999 ല്‍ ആണ് ആളൂര്‍ അഭിഭാഷകനായി എന്റോള്‍ ചെയ്യുന്നത്. നാല് വര്‍ഷത്തോളം കേരളത്തിലെ വിവിധ കോടതികളില്‍ പ്രാക്ടീസ് ചെയ്തു. ക്രിമിനല്‍ കേസുകള്‍ തന്നെയായിരുന്നു പ്രധാനം.

കേരളത്തില്‍ നിന്ന് വീണ്ടും പൂണെയില്‍ എത്തി. എല്ലായിടത്തും ആളൂര്‍ ഹാജരായത് കൊടും ക്രിമിനലുകള്‍ക്ക് വേണ്ടിയായിരുന്നു. മിക്ക കേസുകളിലും വിജയം ആളൂരിനൊപ്പം തന്നെ നിന്നു. അധോലോക നായകന്‍ ഛോട്ടാ രാജന്റെ കേസുകളും നോക്കുന്നത് ബിഎ ആളൂര്‍ തന്നെയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത്തരം കാര്യങ്ങള്‍ കൊണ്ട് തന്നെ പലരും ആളൂരിനെ സംശയത്തോടെയാണ് വീക്ഷിച്ചത്. അധോലോക ബന്ധമുണ്ട് എന്ന് പോലും പലരും ആക്ഷേപം ഉന്നയിച്ചവരുണ്ട്. നരേന്ദ്ര ധബോല്‍ക്കറെ വെടിവച്ച് കൊന്നപ്പോള്‍ ആ കേസിലും പ്രതികളെ രക്ഷിക്കാന്‍ രംഗത്തിറങ്ങിയത് ബിഎ ആളൂര്‍ ആയിരുന്നു. കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന്റെ അഭിഭാഷകനും ആളൂര്‍ തന്നെയാണെന്നാണ് പറയപ്പെടുന്നത്. അഞ്ഞൂറിലേറെ മോഷണങ്ങള്‍ നടത്തിയ ആളാണ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിങ്. സ്വര്‍ണം കൊണ്ടുള്ള ഷര്‍ട്ട് ധരിച്ച് ശ്രദ്ധ പിടിച്ചുപറ്റിയ വ്യവസായി ആയിരുന്നു ദത്തത്രേയ ഫൂഗ്. ഇയാള്‍ കൊലചെയ്യപ്പെട്ടു. ഈ കേസിലും പ്രതികള്‍ക്ക് വേണ്ടി ഹാജരായത് ആളൂർ ആണെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Back to top button