അഡ്വ.കെ.സുരേഷ് കുമാർ കുറത്തികാടിന് ഭാരത് സേവക് ബഹുമതി

മാവേലിക്കര- അഭിഭാഷകനും നോട്ടറി പബ്ലിക്കുമായ അഡ്വ.കെ.സുരേഷ് കുമാർ കുറത്തികാടിന് കേന്ദ്ര അസൂത്രണ കമ്മീഷന്റെ വികസന ഏജൻസിയായ ഭാരത് സേവക് സമാജിന്റെ ഭാരത് സേവക് ബഹുമതി ലഭിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ബഹുമതി നൽകുന്നത്. ആദരവ് സമർപ്പണം തിരുവനന്തപുരം കവടിയാർ സദ്ഭാവന ഭവനിൽ വെച്ച് ഭാരത് സേവക് സമാജിന്റെ ദേശീയ ചെയർമാൻ ബി.എസ് ബാലചന്ദ്രൻ 14ന് നടത്തും.

ആലപ്പുഴ ജില്ലയിൽ ചേർത്തല, മാവേലിക്കര, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, പുന്നപ്ര എന്നിവിടങ്ങളിലായി കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി സൗജന്യ ഭക്ഷണ അലമാരകൾ സ്ഥാപിച്ചു നടത്തിവരുന്ന ഭക്ഷണ വിതരണ പദ്ധതി സംഘാടകരായ അസോസിയേഷൻ ഓഫ് ചാരിറ്റബിൾ ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ ഓഫ് കേരളയുടെ (അക്കോക്ക്) സംസ്ഥാന പ്രസിഡൻറ്, മാവേലിക്കര ഗവൺമെൻറ് ആശുപത്രിയിലും കുറത്തികാട് ഗവ.ആശുപത്രിയിലും രണ്ട് പതിറ്റാണ്ടിലേറെയായുളള സൗജന്യ ഭക്ഷണ പദ്ധതി നടപ്പിലാക്കിവരികയും പെയിൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പദ്ധതിക്ക് തുടക്കം കുറിച്ചു വിവിധങ്ങളായ ജീവകാരുണ്യ പരിപാടികൾ നടപ്പിലാക്കി വരുന്നതുമായ മാവേലിക്കര സാന്ത്വനം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രസിഡൻറുമാണ് സുരേഷ് കുമാർ. ഗ്രന്ഥശാലാ പ്രവർത്തകൻ, റേഡിയോ പ്രഭാഷകൻ, മോട്ടിവേഷണൽ ട്രെയിനർ, ഫാമിലി കൗൺസിലർ, എഴുത്തുകാരൻ എന്നീ നിലകളിൽ നൽകി വരുന്ന വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് ബഹുമതി നൽകുന്നത്. അദ്ധ്യാപികയായ കവിതയാണ് ഭാര്യ. മക്കൾ ഡോ.മഹിമാ ഭാരതി, അഡ്വ.മഞ്ജിമാ ഭാരതി.

Related Articles

Back to top button