എ.ഡി.എം നവീൻ ബാബുവിൻ്റെ മരണം…പുനരന്വേഷണ ഹർജിയിൽ അന്തിമ തീരുമാനം ഉടൻ

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ കണ്ണൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതി (2) വരും വ്യാഴാഴ്ച വിധി പറയും. അന്വേഷണം രാഷ്ട്രീയമായി സ്വാധീനിക്കപ്പെട്ടുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എസിപി രത്നകുമാറിന് രാഷ്ട്രീയ ബന്ധമുണ്ടെന്നുമാണ് നവീൻ ബാബുവിന്റെ കുടുംബം കോടതിയിൽ ആരോപിച്ചത്.
അതേസമയം, നിലവിലെ അന്വേഷണം ശരിയായ ദിശയിലാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച വേളയിൽ ഹൈക്കോടതിയും സുപ്രീം കോടതിയും അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയിരുന്നതായും പ്രോസിക്യൂഷൻ വാദിച്ചു. ഏത് തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ അത് സമയബന്ധിതമായി പൂർത്തിയാക്കണമെന്നുമാണ് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടത്.



