നവീൻ കൈക്കൂലി വാങ്ങി..കൈക്കൂലി നൽകിയത് സ്വർണം പണയം വെച്ചന്ന് ടി. വി പ്രശാന്തൻ…
എഡിഎം കെ.നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്നും സ്വർണം പണയം വച്ചാണ് ആറാം തീയതി ക്വാർട്ടേഴ്സിലെത്തി പണം കൈമാറിയെന്നും ടി.വി.പ്രശാന്ത് പൊലീസിനു മൊഴി നൽകി. സ്വർണം പണയം വെച്ചതിന്റെ രേഖകൾ പ്രശാന്തൻ പൊലീസിന് കൈമാറി.തന്റെ പമ്പിന് എതിർപ്പില്ലാ രേഖ നൽകാൻ എഡിഎം കൈക്കൂലി വാങ്ങിയെന്നായിരുന്നു പരിയാരം ഗവ. മെഡിക്കൽ കോളജിലെ ഇലക്ട്രീഷ്യനായ പ്രശാന്തിന്റെ പരാതി.
Read Also: നവീൻ ബാബുവിന്റെ അവസാന മെസേജ് പുലര്‍ച്ചെ 4.58ന്..അയച്ചത് ഇവർക്കു 2 പേർക്ക്…മെസേജിൽ പറയുന്നത്…
അതേസമയം നവീന്‍ ബാബു പെട്രോള്‍ പമ്പ് അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങിയതിന് തെളിവില്ല എന്നാണ് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നത്. എഡിഎം സ്വീകരിച്ചത് നിയമപരമായ നടപടികളാണെന്നും സംഭവവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് സൂചന.




