പെട്രോൾ പമ്പിന് ആദ്യം അനുമതി നിഷേധിച്ചത് പൊലീസ്..എഡിഎം എൻഒസി വൈകിപ്പിച്ചത് പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ…
കണ്ണൂരിലെ വിവാദ പെട്രോൾ പമ്പിന് ആദ്യം അനുമതി നിഷേധിച്ചത് പൊലീസ് എന്ന് റിപ്പോർട്ട്. നിർദിഷ്ട സ്ഥലം വളവിൽ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് എഡിഎം എൻഒസി വൈകിപ്പിച്ചത്. എന്നാൽ പിന്നീട് രാഷ്ട്രീയ സമ്മർദ്ദം മൂലം അനുമതി നൽകുകയായിരുന്നു എന്നാണ് സൂചന.എൻഒസിയുടെ പകർപ്പ് പുറത്തായിട്ടുണ്ട്. എൻഒസിയിൽ പൊലീസ് റിപ്പോർട്ടിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ബിപിസിഎൽ ടെറിട്ടറി മാനേജരുടെ പേരിലാണ് എൻഒസി നൽകിയിരിക്കുന്നത്.