നവീൻ ബാബുവിന്‍റെ മരണം.. പ്രശാന്തിന് ക്ലീൻ ചിറ്റ് നൽകി പൊലീസ്…

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കേസന്വേഷണം അവസാനഘട്ടത്തിലെന്ന് പ്രത്യേക അന്വേഷണ സംഘം. കേസിന് ദിവ്യയുടെ പ്രസംഗം മാത്രം അടിസ്ഥാനമാക്കാനാണ് നീക്കം.പ്രശാന്തിനെ കേസിന്റെ ഭാഗമാക്കാൻ ആലോചനയില്ല. അതേസമയം, ഗൂഢാലോചനയിലും കാര്യമായ അന്വേഷണമില്ലെന്നാണ് പുറത്തുവരുന്ന വിവരം.എന്നാൽ ദിവ്യയ്ക്ക് ലഭിച്ച ജാമ്യത്തിൽ ഹൈക്കോടതിയെ സമീപിക്കാനുള്ള ആലോചനയിലാണ് കുടുംബം.

അതേസമയം പാർട്ടി നടപടിയിൽ അതൃപ്തി അറിയിച്ച ദിവ്യ, വാർത്തയായതോടെ തിരുത്തി രം​ഗത്തെത്തി. പറയാനുള്ളത് പാര്‍ട്ടി വേദികളിൽ പറയുമെന്ന് പിപി ദിവ്യ പ്രതികരിച്ചു. പാര്‍ട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നുവെന്നും പിപി ദിവ്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. തന്‍റേതെന്ന പേരിൽ ഇപ്പോള്‍ വരുന്ന അഭിപ്രായങ്ങളിൽ പങ്കില്ലെന്നും പിപി ദിവ്യ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Related Articles

Back to top button