‘ചേട്ടൻ എവിടെയെന്ന് തിരക്കി, ചികിത്സയിലെന്നാണ് പറഞ്ഞത്, സന്ധ്യയെ ഒന്നും അറിയിച്ചിട്ടില്ല’..

അടിമാലി കൂമ്പൻ പാറയിലുണ്ടായ മണ്ണിടിച്ചിലിൽ ഭർത്താവ് ബിജു മരിച്ചെന്ന വിവരം സന്ധ്യയെ അറിയിച്ചിട്ടില്ലെന്ന് സഹോദരൻ സന്ദീപ്. ചേട്ടന് എന്താണ് പറ്റിയതെന്ന് സന്ധ്യ തിരക്കിയെന്നും ചികിത്സയിലാണെന്നാണ് അറിയിച്ചതെന്നും സന്ദീപ് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ സന്ധ്യ എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്.

പറയുന്ന കാര്യങ്ങൾ മനസിലാകുന്നുണ്ടെങ്കിലും കാലിനേറ്റ ഗുരുതര പരിക്കിൽ കഠിനമായ വേദനയുണ്ട്. മകൻ ആദർശ് മരിച്ച് ഒരു വർഷം ആകുന്നതേയുള്ളൂ. അതിന്റെ വേദനയിൽനിന്ന് കരകയറുന്നതിനിടെയാണ് ഈ ദുരന്തം. ബിജുവിന്റെ സഹോദരന്റെ വീട്ടിൽനിന്നും സ്വന്തം വീട്ടിലെത്തിയതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായതെന്നാണ് അറിഞ്ഞത്. മണ്ണ് ഇടിയുന്നതിന്റെ ആശങ്ക ഉണ്ടായിരുന്നുവെന്നും സന്ദീപ് പറഞ്ഞു.

Related Articles

Back to top button