പിന്‍വാതില്‍ നിയമനം.. അജിത് കുമാറിന് തിരിച്ചടി… അജിത് കുമാറിനെ നീക്കി…

ഇന്‍സ്പെക്ടര്‍ റാങ്കില്‍ ബോഡി ബില്‍ഡിങ് താരങ്ങളെ നിയമിക്കുന്നത് വിവാദമായതിന് പിന്നാലെ പൊലീസിലെ കായിക ചുമതലയില്‍നിന്ന് എഡിജിപി എം.ആര്‍.അജിത് കുമാറിനെ നീക്കി. അജിത് കുമാറിന് പകരം എഡിജിപി എസ്.ശ്രീജിത്തിനാണ് പുതിയ ചുമതല.അതേസമയം, ബോഡി ബിൽഡിങ് താരങ്ങൾക്ക് പുറമെ വോളിബോൾ താരത്തിനും പൊലീസില്‍ പിൻവാതിൽ നിയമനത്തിന് നീക്കം നടന്നതായി റിപ്പോർട്ട്.കണ്ണൂര്‍ സ്വദേശിയെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനാക്കാനായിരുന്നു സമ്മര്‍ദം. തയാറാകാതിരുന്ന അജിത് കുമാര്‍ ചുമതല മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്‍വാതില്‍ നിയമനങ്ങളെച്ചൊല്ലി പൊലീസ് തലപ്പത്ത് തര്‍ക്കം തുടരുകയാണ്.

Related Articles

Back to top button