എഡിജിപി അജിത് കുമാറിനെ ശബരിമല കോ-ഓർഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് മാറ്റി..പകരം…
ശബരിമല ചീഫ് പൊലീസ് കോർഡിനേറ്റർ സ്ഥാനത്ത് നിന്ന് എഡിജിപി എം.ആർ അജിത് കുമാറിനെ മാറ്റി. ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി എസ്. ശ്രീജിത്താണ് പുതിയ കോർഡിനേറ്റർ. ശബരിമലയിലെയും പരിസരങ്ങളിലെയും സുരക്ഷാക്രമീകരണങ്ങളുടെ ചുമതലയാണ് ചീഫ് പൊലീസ് കോർഡിനേറ്റർക്കുള്ളത്. നേരത്തെ നടന്ന ശബരിമല അവലോകന യോഗത്തിൽ നിന്നും അജിത് കുമാറിനെ മാറ്റിനിർത്തിയിരുന്നു.
അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയതിന് പിന്നാലെയാണിപ്പോള്‍ ശബരിമല കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്ന് കൂടി മാറ്റുന്നത്.അജിത്ത് കുമാറിനെ ശബരിമല കോ-ഓര്‍ഡിനേറ്ററായി നിയമിച്ച് ജൂലൈ മാസത്തിലിറക്കിയ ഉത്തരവാണ് ഡിജിപി ഇപ്പോള്‍ മാറ്റിയിറക്കിയത്. അജിത്ത് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോർഡും കത്ത് നൽകിയിരുന്നു.പിന്നാലെയാണ് നടപടി.


