ADGPയുടെ തൊപ്പിയും ഉടൻ തെറിക്കും…പി വി അൻവർ….
മലപ്പുറം എസ് പിയുടെ സ്ഥലം മാറ്റത്തിൽ പ്രതികരിച്ച് പി വി അൻവർ എംഎൽഎ. ADGPയുടെ തൊപ്പിയും ഉടൻ തെറിക്കും, അജിത് കുമാറിനെ ഇനിയും നിലനിർത്തില്ലെന്നും പി വി അൻവർ . ആരുടേയും താത്പര്യപ്രകാരമല്ല അജിത് കുമാർ സംരക്ഷിക്കപ്പെടുന്നത്. മുഖ്യമന്ത്രിക്ക് തെളിവുക്കൾ ബോധ്യപ്പെടും ശേഷം നടപടി സ്വീകരിക്കും.
അന്വേഷണ സംഘത്തിന് നൽകിയത് സൂചന തെളിവുകളാണ്. അന്വേഷണ സംഘത്തിൽ വിശ്വാസമുണ്ട്. അവർ കൃത്യമായി തെളിവുകൾ ശേഖരിച്ച് നടപടിയെടുക്കും. പി ശശിക്കെതിരെ പരാതി നൽകും. തെളിവുകൾ ശേഖരിക്കുകയാണെന്നും പി വി അൻവർ പറഞ്ഞു. ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ കൈമാറും. ആർഎസ്എസ് കൂടികാഴ്ചയുമായി ബന്ധപ്പെട്ട ചില രാഷ്ട്രീയ തെളിവുകൾ പുറത്ത് വിടും. പി ശശിക്കെതിരെ പരാതി നൽകും. തെളിവുകൾ ശേഖരിക്കുകയാണെന്നും പി വി അൻവർ .