മൂക്കടപ്പ് നിസാരമാക്കല്ല്.. അപൂര്‍വ കാന്‍സര്‍ അഡിനോകാര്‍സിനോമയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്നോ?…
പലവിധത്തിലുള്ള കാൻസറുകളെ കുറിച്ച് കേൾക്കുകയും അറിയുകയും ചെയ്യുന്നവരാണ് നമ്മളിൽ പലരും .ലോകത്തിൽ ഏതാണ്ട് മൂന്ന് മുതൽ അഞ്ച് ശതമാനം ആളുകളിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട ‘അഡിനോകാർസിനോമ’ എന്ന അപൂർവ കാൻസറിനെ കുറിച്ച് കേട്ടിട്ടുണ്ടോ.ആന്റീരിയർ സ്കൾ ബേസ് കാൻസർ വിഭാഗത്തിൽ പെടുന്ന ഒരു തരം കാൻസർ ആണ് അഡിനോകാർസിനോമ. തലയോട്ടിയുടെ അടിഭാഗത്ത്, സൈനസുകൾക്കും കണ്ണുകൾക്കും മൂക്കിനും ചെവിക്കുമിടിയുലുള്ള പ്രദേശത്താണ് ഇവ വികസിക്കുക. ഈ ട്യൂമറുകൾ ദോഷകരമോ മാരകമോ ആകാം.
ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം…
ചെറിയ മൂക്കടപ്പ്, മൂക്കിൽ നിന്ന് രക്തം വരിക, മണം നഷ്ടമാവുക തുടങ്ങിയ ലക്ഷണങ്ങളാണ് പ്രാരംഭ ഘട്ടത്തിൽ പ്രകടമാവുക. എന്നാൽ രോഗം ഗുരുതരാവസ്ഥയിലേക്ക് നീങ്ങുമ്പോൾ കണ്ണുകൾ പുറത്തേക്ക് തള്ളാനും ഡബിൾ വിഷൻ, കാഴ്ച നഷ്ടപ്പെടൽ പോലുള്ള അവസ്ഥയ്ക്കും കാരണമാകാം. തുടർന്ന് കാൻസർ കോശങ്ങൾ വികസിച്ച് ചർമത്തിലേക്കും തലച്ചോറിലേക്കും വ്യാപിക്കാം.
അഡിനോകാർസിനോമയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും ഇന്‍റസ്ട്രിയല്‍ കെമിക്കല്‍, അറക്കപ്പൊടി എന്നിവയോടുള്ള ദീര്‍ഘകാല സമ്പര്‍ക്കം, റേഡിയേഷന്‍, എപ്സ്റ്റീൻബാർ പോലുള്ള ചില വൈറസുകള്‍, വിട്ടുമാറാത്ത സൈനസ് അണുബാധ എന്നിവ രോഗ സാധ്യത വര്‍ധിപ്പിച്ചേക്കാം.കാന്‍സര്‍ കോശങ്ങളെ നേരത്തെ കണ്ടെത്തുന്നത് രോഗം പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ സഹായിക്കും. കാന്‍സര്‍ കോശങ്ങളെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുക എന്നതാണ് പ്രധാന മാര്‍ഗം. എന്നാല്‍ തലയോട്ടിയുടെ അടിഭാഗത്തായതുകൊണ്ട് തന്നെ ശസ്ത്രക്രിയ പലപ്പോഴും വെല്ലുവിളി നിറഞ്ഞതാണ്.