വയനാട്ടിൽ സിഎൻജി സിലിണ്ടറുകളുമായി പോയ അദാനി ഗ്യാസിന്‍റെ ലോറി മറിഞ്ഞു..എസ്റ്റേറ്റ് പാടി തകർന്നു…

വയനാട് വൈത്തിരിയിൽ ഇന്ത്യൻ ഓയിൽ – അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. ഒഴിഞ്ഞ സിഎൻജി സിലിണ്ടറുകളുമായി പോയ വാഹനമാണ് മറിഞ്ഞത്.

എസ്റ്റേറ്റ് പാടിയിലേക്കാണ് വാഹനം മറിഞ്ഞത്. ലോറി മറിഞ്ഞ് എസ്റ്റേറ്റ് പാടിയുടെ ഒരു ഭാഗം തകര്‍ന്നു. അപകടത്തിൽ ആളപായമില്ല. ഒഴിഞ്ഞ സിലിണ്ടറുകളാണെങ്കിലും നേരിയ അളവിൽ സിഎന്‍ജി വാതകം 60 സിലിണ്ടറുകളിലും ഉണ്ട്. വാഹനം മറിഞ്ഞെങ്കിലും വാതക ചോര്‍ച്ചയില്ലെന്നും സിലിണ്ടറുകള്‍ അടഞ്ഞിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button