നടി ഊർമിളാ ഉണ്ണി ബിജെപിയിൽ….

ചലച്ചിത്ര നടി ഊർമിള ഉണ്ണി ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിലാണ് ഊർമിള ഉണ്ണി ബിജെപി അംഗത്വം സ്വീകരിച്ചത്. ചലച്ചിത്ര നിർമ്മാതാവായ ജി. സുരേഷ് കുമാർ , ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ എന്നിവർ ഷാൾ അണിയിച്ച് ഊർമിള ഉണ്ണിയെ സ്വീകരിച്ചു. നൃത്തം, സീരിയൽ, സിനിമ എന്നീ രംഗങ്ങളിൽ സജീവമായിരുന്നു ഊർമിള ഉണ്ണി. താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധികയാണെന്ന് ഊർമിള ഉണ്ണി പ്രതികരിച്ചു. ആദ്യം മുതലേ മനസുകൊണ്ട് ബിജെപിയായിരുന്നു. എന്നാൽ ഇപ്പോഴാണ് പ്രവർത്തന രംഗത്ത് സജീവമാകാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഊർമിള ഉണ്ണിയുടെ ബിജെപി പ്രവേശനമെന്നതും ശ്രദ്ധേയം.

Related Articles

Back to top button