ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു.. പ്രമുഖ നടിയുടെ മൊഴിയെടുക്കും..
തര്‍ക്കത്തെ തുടര്‍ന്ന് കൊച്ചിയില്‍ ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രമുഖ നടിയുടെ മൊഴിയെടുക്കും. തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ കാറില്‍ നടിയും ഉണ്ടായിരുന്നുവെന്നാണ് വിവരം. തട്ടിക്കൊണ്ടുപോകുന്നതിനിടെ നടി വഴിയില്‍ ഇറങ്ങിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കല്‍.
ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ മൂന്ന് പേരെ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഒരാള്‍ പ്രമുഖ നടിയുടെ സുഹൃത്താണ്. ബാനര്‍ജി റോഡിലെ ബാറില്‍ വെച്ചായിരുന്നു തര്‍ക്കം ഉണ്ടായത്. അതിന് ശേഷം കാറില്‍ മടങ്ങുകയായിരുന്ന ഐടി ജീവനക്കാരനായ യുവാവിനെ പ്രതികള്‍ നോര്‍ത്ത് പാലത്തിന് സമീപം കാര്‍ വട്ടംവെച്ച് തടയുകയായിരുന്നു.തുടര്‍ന്ന് യുവാവിനെ കാറില്‍ കയറ്റി പറവൂര്‍ ഭാഗത്തേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ചെന്നാണ് കേസ്. സംഭവത്തില്‍ മിഥുന്‍. അനീഷ്, സോനാമോള്‍ എന്നിവരെ തിങ്കളാഴ്ച്ച രാവിലെയാണ് അറസ്റ്റ് ചെയ്തത്.