ബൈക്കിൽ വീട്ടിലെത്തി…’രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് പറഞ്ഞു’….

തനിക്ക് വധഭീഷണിയുണ്ടെന്ന് നടി റിനി ആൻ ജോർജ്. രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് വീട്ടിൽ ബൈക്കിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി പറഞ്ഞു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയെന്നും റിനി വ്യക്തമാക്കി. വീടിനു മുന്നിൽ ഇന്നലെ രാത്രി അജ്ഞാതൻ ബൈക്കിൽ എത്തിയാണ് ഭീഷണിപ്പെടുത്തിയതെന്നും റിനി വ്യക്തമാക്കി.



