നടി മിനു മുനീർ പൊലീസ് കസ്റ്റഡിയില്‍…
ബന്ധുവിനെ സെക്സ് മാഫിയയ്ക്ക് കൈമാറാൻ ശ്രമിച്ചെന്ന കേസിൽ നടി മിനു മുനീർ തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയിൽ. ചെന്നൈ തിരുമംഗലം പോലീസ് ഇന്നലെ ആലുവയിലെത്തിയാണ് മിനു മുനീറിനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ നടിയെ ചെന്നൈയിൽ എത്തിച്ചു.
2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിനിമയിൽ അഭിനയിപ്പിക്കാമെന്ന വ്യാജവാഗ്ദാനം നൽകി ബന്ധുവായ യുവതിയെ സെക്‌സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചുവെന്നാണ് പരാതി.