ഭർത്താവിന്റെ പിടിവാശിക്ക് മുന്നിൽ മുട്ടുമടക്കാതെ.. നടി ലൗലി ബാബുവിനെ തനിച്ചാക്കി അമ്മ യാത്രയായി

ചലച്ചിത്ര-സീരിയൽ-നാടക നടിയും പത്താനപുരം ഗാന്ധിഭവനിലെ അംഗവുമായ ലൗലി ബാബുവിന്റെ മാതാവ് കുഞ്ഞമ്മ പോത്തൻ (93) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.15 നായിരുന്നു അന്ത്യം. 93 വയസ്സിന്റെ അവശതകളും അസുഖങ്ങളും നേരിട്ടിരുന്ന അമ്മയെ പരിചരിച്ച് മകൾ ലൗലി എപ്പോഴും കൂടെയുണ്ടായിരുന്നു.
സ്വന്തം അമ്മയെ ഉപേക്ഷിക്കാനുള്ള ഭർത്താവിന്റെ പിടിവാശിക്ക് മുന്നിൽ മുട്ടുമടക്കാതെ അമ്മയെ നെഞ്ചോട് ചേർത്ത് പിടിച്ച ചേർത്തല എസ് എൽ പുരം കുറുപ്പ് പറമ്പിൽ ലൗലി ബാബു 2024 ജൂലൈ 16 നാണ് ഗാന്ധിഭവനിൽ അഭയം തേടി എത്തിയത്. ഒരുപാട് സ്ഥലങ്ങളിൽ അഭയം തേടാൻ ശ്രമിച്ചെങ്കിലും അമ്മയെ ഒറ്റയ്ക്കാക്കി മടങ്ങാൻ ലൗലി തയ്യാറല്ലായിരുന്നു. അങ്ങനെ തനിക്ക് കൂടി നിൽക്കാൻ പറ്റിയ സ്ഥലം അന്വേഷിക്കുമ്പോഴാണ് ഗാന്ധിഭവനക്കുറിച്ചറിയുന്നത്.
ലൗലി ബാബുവിന്റെ ജീവിത കഥ മുഴുവനായും കേട്ട ശേഷം ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ ഇരുവരേയും ഗാന്ധിഭവനിൽ പ്രവേശിപ്പിക്കുകയായിരുന്നു. മാതാപിതാക്കളെ അനാഥാലയങ്ങളിൽ കൊണ്ടു തള്ളുന്ന മക്കൾക്ക് വലിയ പാഠമായിരുന്നു ഈ അമ്മ-മകൾ സ്‌നേഹമെന്ന് ഗാന്ധിഭവൻ അധികൃതരും വ്യക്തമാക്കുന്നു. അമ്മ കഷ്ടപ്പെട്ടുണ്ടാക്കിയ ഭൂമിയാണ് നാട്ടിലുള്ളത്. അമ്മയുടെ ആഗ്രഹംപോലെ അവിടെയായിരിക്കുന്ന അന്ത്യകർമ്മങ്ങൾ നടക്കുക.




