നിരന്തരം വിവാഹാഭ്യർത്ഥന നടത്തി 17കാരൻ.. കിടിലൻ മറുപടിയുമായി അവന്തിക മോഹൻ..
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അവന്തിക മോഹൻ.‘ആത്മസഖി’ എന്ന സീരിയലിലൂടെ പ്രേക്ഷകമനസ് കീഴടക്കിയ നടിയാണ് അവന്തിക മോഹൻ. ‘തൂവൽ സ്പർശം’, ‘മണിമുത്ത്’ തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച അവന്തിക ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ്. ഇപ്പോഴിതാ, നിരന്തരം തനിക്ക് വിവാഹാഭ്യർത്ഥന നടത്തിയ 17കാരന് അവന്തിക നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരം ആരാധകന് മറുപടി നൽകിയത്.
വാഹത്തെ കുറിച്ച് ഇപ്പോള്‍ ആലോചിക്കേണ്ടെന്നും ഇത് പഠിക്കേണ്ട സമയമാണെന്നും അവന്തിക പറയുന്നു. നമ്മള് വിവാഹം കഴിച്ചാല്‍ ആളുകള്‍ നിന്റെ ഭാര്യയായിട്ടല്ല അമ്മയായിട്ടായിരിക്കും തന്നെ കാണുകയെന്നും അവന്തിക കുറിച്ചു.
‘തന്റെ കുഞ്ഞ് ആരാധകന്’ എന്ന് പറഞ്ഞുകൊണ്ടാണ് അവന്തികയുടെ കത്ത് ആരംഭിക്കുന്നത്. നീ തനിക്ക് കുറച്ച് കാലമായി മെസേജുകൾ അയയ്ക്കുന്നുണ്ടെന്നും നിന്നോട് സത്യസന്ധമായി ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നുവെന്നും നടി പറയുന്നു. നീ ഇപ്പോഴും വളരെ ചെറുപ്പമാണ്. 16 അല്ലെങ്കിൽ 17 വയസ്. ജീവിതം എന്താണെന്ന് നീ മനസിലാക്കി തുടങ്ങുന്നതേയുള്ളൂ. തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ഒരു വർഷമായി നീ മെസേജ് അയയ്ക്കുന്നുണ്ട്. നീ അതിൽ തന്നെ ഉറച്ചു നിൽക്കുന്നു. എന്നാൽ, നീ വളരെ ചെറുപ്പമാണ്. വിവാഹത്തെ കുറിച്ചല്ല പരീക്ഷകളെ കുറിച്ചാണ് നീ ഇപ്പോൾ വിഷമിക്കേണ്ടതെന്നും നടി പറഞ്ഞു.
എന്നേക്കാൾ നിനക്ക് എത്രയോ പ്രായം കുറവാണ്. നമ്മൾ തമ്മിൽ വിവാഹം കഴിച്ചാൽ, നിന്റെ ഭാര്യയായിട്ടല്ല അമ്മയായിട്ടായിരിക്കും ആളുകൾ തന്നെ കാണുന്നത്. അതിനാൽ, ഇപ്പോൾ പഠനത്തിൽ ശ്രദ്ധിക്കൂ. നിന്റെ പ്രണയം ശരിയായ സമയത്ത് നിന്നെ തേടിവരും. സ്നേഹത്തോടെ, അനുഗ്രഹങ്ങളോടെ അവന്തിക എന്ന് പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്. ഈ കത്ത് ഇതിനകം സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.


