സര്‍ക്കാര്‍ അന്നും ഇന്നും എന്നും അതിജീവിതക്കൊപ്പം; കോടതി വിധി വിശദമായി പഠിച്ചശേഷം തുടര്‍ നടപടി

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കിയുള്ള കോടതി വിധിയിൽ പ്രതികരിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സര്‍ക്കാര്‍ അന്നും ഇന്നും എന്നും അതിജീവിതക്കൊപ്പമാണെന്നും വിധി വിശദമായി പഠിച്ചശേഷം തുടര്‍ നടപടി തീരുമാനിക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. കേസിൽ കോടതി നിരീക്ഷണം നടത്തി വിധി പറഞ്ഞിരിക്കുകയാണ്. കണ്ടെത്തിയിട്ടുള്ള നിഗമനങ്ങളും കോടതിയുടെ നിരീക്ഷണങ്ങളും പഠിച്ചശേഷമേ അഭിപ്രായം പറയാനാകു. സര്‍ക്കാര്‍ അന്നും ഇന്നും എന്നും അതിജീവിതക്കൊപ്പമാണ്. ഇത്തരം കാര്യങ്ങളിൽ കര്‍ശനമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. കോടതി വിധി പരിശോധിച്ച് സര്‍ക്കാര്‍ കൂടിയാലോചിച്ച് തുടര്‍ നടപടി സ്വീകരിക്കും. ഇത്തരമൊരു വിഷയം ആദ്യം ഉണ്ടായപ്പോള്‍ തന്നെ എത്ര ഉന്നതനായാലും നിയമത്തിന്‍റെ മുന്നിൽ എല്ലാവരും ഒരുപോലെയാണെന്ന നിലപാടാണ് സര്‍ക്കാരിനുണ്ടായിരുന്നത്. അതിജീവിതക്കൊപ്പമാണ് വ്യക്തമാക്കിയ സര്‍ക്കാര്‍ ഒരു സിനിമ നയം തന്നെ രൂപീകരിക്കാനുള്ള സാഹചര്യം വരെയുണ്ടാക്കി. സര്‍ക്കാരിന്‍റെ നിലപാടിൽ നിന്ന് പിന്നോട്ടു പോകില്ല.ഇത്തരം സംഭവങ്ങളിൽ അതിജീവിതക്കൊപ്പമായിരിക്കും സര്‍ക്കാര്‍. ആറുപേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. അവര്‍ക്കെതിരായ കോടതിയുടെ നിരീക്ഷണം അടക്കം അറിയേണ്ടതുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.



