‘ബലിയാടാക്കി, തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും’; നടിയെ ആക്രമിച്ച കേസിൽ നിയമ നടപടിക്കൊരുങ്ങി ദിലീപ്

നടിയെ ആക്രമിച്ച കേസിൽ നിയമ നടപടിക്കൊരുങ്ങി നടൻ ദിലീപ്. കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് നടന്റെ തീരുമാനം. തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും. എങ്ങനെയാണ് തന്നിലേക്ക് കേസെത്തിയതെന്നും, എന്താണ് അതിനുള്ള തെളിവെന്നും ദിലീപ് ചോദിച്ചു. ഉദ്യോഗസ്ഥർ കഥകൾ കെട്ടിച്ചമച്ചു, അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നുമാണ് ദിലീപ് പറയുന്നത്.
അന്വേഷണസംഘം മുഖ്യമന്ത്രിയെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ദിലീപിന്‍റെ വാദം. ഇക്കാര്യത്തിൽ വിധി പകർപ്പ് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കാനാണ് ദിലീപിന്‍റെ നീക്കം. അതേസമയം, നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് സമ്പൂര്‍ണ നീതി ലഭിച്ചില്ലെന്ന് ഉമ തോമസ് എംഎൽഎ പ്രതികരിച്ചു. എന്നും അവള്‍ക്കൊപ്പമാണെന്ന് പറഞ്ഞ ഉമ തോമസ്മ മഞ്ജു വാര്യര്‍ക്കെതിരെ ദിലീപ് നടത്തിയ പരാമര്‍ശത്തിലും പ്രതികരിച്ചു.



