കരള്‍ കൊടുക്കാന്‍ തയ്യാറായി മകള്‍.. വെല്ലുവിളിയായി സാമ്പത്തികം..നടന്‍ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയില്‍…

കരള്‍ രോഗത്തെത്തുടര്‍ന്ന് സിനിമ-സീരിയല്‍ താരം വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയില്‍. വിഷ്ണുപ്രസാദിന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടി വരും. ചികിത്സയ്ക്കായി 30 ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ട്.

വിഷ്ണു പ്രസാദിന്റെ മകള്‍ താരത്തിന് കരള്‍ ദാനം ചെയ്യാന്‍ തയാറായിട്ടുണ്ട്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വേണ്ടി വരുന്ന തുക സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് കുടുംബം. സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മ അടിയന്തര സഹായമായി ഒരു തുക നല്‍കിയിട്ടുണ്ട്. വിഷ്ണുപ്രസാദിന്റെ കുടുംബത്തിന്റെ സമ്മതത്തോടെ ‘ആത്മ’യിലെ അംഗങ്ങളില്‍ നിന്ന് കുറച്ചു കൂടി തുക സമാഹരിക്കാന്‍ ഒരുങ്ങുകയാണെന്ന് വൈസ് പ്രസിഡന്റ് മോഹന്‍ അയിരൂരും നടന്‍ കിഷോര്‍ സത്യവും പറഞ്ഞു. അഭിരാമി, അനനിക എന്നിങ്ങനെ രണ്ട് പെണ്‍ മക്കളാണ് വിഷ്ണു പ്രസാദിന് ഉള്ളത്.

Related Articles

Back to top button