നടൻ വിജയ് അടുത്ത സംരഭം തുടങ്ങുന്നു….എന്താണെന്നോ…
നടൻ വിജയ് വാര്‍ത്താ ചാനല്‍ തുടങ്ങാൻ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. പ്രാരംഭ ചർച്ചകൾ തുടങ്ങിയതായാണ് സൂചന. ടിവികെ ആശയങ്ങള്‍ പ്രചരിപ്പിക്കാൻ ടെലിവിഷൻ വാര്‍ത്താ ചാനല്‍ സഹായികരിക്കുമെന്നാണ് വിജയ്‍യുടെ വിലയിരുത്തല്‍. ഡിഎംകെ, അണ്ണാ ഡിഎംകെ, ബിജെപി തുടങ്ങിയ പാര്‍ട്ടികള്‍ക്ക് നിലവില്‍ ചാനലുകള്‍ ഉണ്ട്.
തമിഴ് വെട്രി കഴകത്തിലൂടെ രാഷ്‍ട്രീയത്തില്‍ താരം സജീവമായിരിക്കുകയാണ്. സംസ്ഥാന സമ്മേളനം വൻ വിജയമായിരുന്നു. സംസ്ഥാന പര്യടനത്തിനും താരം ഒരുങ്ങുകയാണ്. ഡിസംബർ രണ്ടിന് കോയമ്പത്തൂരില്‍ യാത്ര തുടങ്ങി 27ന് തിരുനെൽവേലിയില്‍ മെഗാറാലിയോടെ യാത്ര അവസാനിപ്പിക്കാനാണ് ആലോചന.
ദളപതി വിജയ് നായകനായി ഒടുവില്‍ ദ ഗോട്ട് ആണ് പ്രദര്‍ശനത്തിന് എത്തിയത്. ദ ഗോട്ട് ആഗോളതലത്തില്‍ 456 കോടി രൂപയിലധികം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഗാന്ധി എന്നായിരുന്നു വിജയ് ചിത്രത്തിന് ആദ്യം പേര് ആലോചിച്ചിരുന്നത് എന്ന് നേരത്തെ സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയിരുന്നു. എക്കാലത്തെയും മഹാൻ എന്ന അര്‍ഥത്തിലായിരുന്നുവെന്ന് സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.